മൂന്ന് കോടി രൂപ വിലമതിക്കുന്ന 9 സ്വർണക്കട്ടികൾ പിടികൂടി

വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന 9 സ്വർണകട്ടികൾ പിടികൂടി. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. സി ഐ എസ് എഫ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുത്തത് .പിടികൂടിയ സ്വർണം കസ്റ്റംസ് അധികൃതർക്ക് കൈമാറി.