ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യഹർജി തള്ളി

എടയന്നൂരിലെ ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യഹർജി തള്ളി. അഞ്ചു​ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) തള്ളി. സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റജില്‍രാജ്, ജിതിന്‍, സി.എസ്. ദീപ്ചന്ദ്, അസ്‌കര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

​കഴിഞ്ഞ ഫെബ്രുവരി 12ന്​ രാത്രി 10.45നാണ്​ മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ്​ കൊല്ലപ്പെട്ടത്​. തെരൂരിലെ കടക്ക്​ സമീപത്ത്​ നില്‍ക്കുകയായിരുന്ന ഷുഹൈബിന്​ നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബി​​െന്‍റ സുഹൃത്ത്​ നൗഷാദിനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.