ഇ പി ജയരാജന്റെ മകൻ റിസോർട്ട് നിർമാണത്തിന് വേണ്ടി ഇടിച്ച് നിരത്തിയത് പത്തേക്കർ കുന്നുകൾ; പ്രതിഷേധം ശക്തം

സിപിഎം നേതാവും മുൻമന്ത്രിയുമായ ഇ പി ജയരാജന്റെ മകൻ കണ്ണൂരിൽ നിർമ്മിക്കുന്ന റിസോർട്ടിന് വേണ്ടി പത്തേക്കർ കുന്നുകൾ ഇടിച്ച് നിരത്തി. കണ്ണൂർ മൊറാഴയിലാണ് റിസോർട്ടും ആയുർവേദ ആശുപത്രിയും നിർമിക്കാനെന്ന പേരിൽ പത്തേക്കർ കുന്നുകൾ ഇടിച്ച് നിരത്തിയത്. സംഭവത്തിൽ ഗുരുതരമായ പാരിസ്ഥിക ലംഘനം നടന്നുവെന്ന് കാണിക്കച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
ഇ പി ജയരാജന്റെ മകൻ ജെയ്‌സണിന്റെ പേരിൽ ലക്ഷങ്ങൾ മുടക്കി നിർമിക്കാനിരിക്കുന്ന ആയുർവേദ ആശുപത്രിയുടെയും രിസ്റോട്ടിന്റെയും പേരിലാണ് മൊറാഴയിലെ ഉടുപ്പ് കുന്നുകൾ ഇടിച്ച് നിരത്തിയത്. പ്രതിപക്ഷം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭക്ക് പരിധിയിലാണ് ഈ സ്ഥലം നിലകൊള്ളുന്നത്. കുന്നുകൾ ഇടിച്ച് നിരത്തി റിസോർട്ട് നിർമിക്കാൻ 2016ൽ നഗരസഭ അനുമതി നൽകിയിരുന്നു.