കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ;”ജൂൺ മുതൽ പാല്‍, പച്ചക്കറി, പഴങ്ങള്‍ നഗരങ്ങളിലെത്തിക്കില്ല’’

കേന്ദ്രസർക്കാരിനെ അങ്ങനൊന്നും വെറുതെ വിടാൻ തയ്യാറല്ല കർഷകർ.ശക്തമായ പ്രക്ഷോഭവുമായി രാജ്യം സ്തംഭിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. കിസാന്‍ ഏകതാ മഞ്ചും രാഷട്രീയ കിസാന്‍ മഹാ സംഗുമാണ് പത്ത് ദിവത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ പാല്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ നഗരങ്ങളിലെ വിപണിയിലെത്തിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു. മഹാരാഷട്രയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക പ്രക്ഷോഭ വിജയത്തില്‍ നിന്നും ഊര്‍ജം കൊണ്ടാണ് ഉത്തര്‍ പ്രദേശ്, ഗുജറാത്ത് , മഹാരാഷട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരെ അണിനിരത്തികൊണ്ട് വീണ്ടും കേന്ദ്രത്തിനെതിരെ കര്‍ഷകരുടെ ഐതിഹാസിക സമരം ഒരുങ്ങുന്നത്.