‘ക്ഷമിക്കുക നിങ്ങളുടെ മുഖ്യമന്ത്രിയെ കര്‍ണ്ണാടകയില്‍ ആവശ്യമുണ്ട്’; യോഗി ആദിത്യനാഥിനെ പരിഹസിച്ച് സിദ്ധരാമയ്യ

ഉത്തര്‍പ്രദേശില്‍ കാറ്റിലും മഴയിലും നിരവധി പേര്‍ മരിച്ചിട്ടും കര്‍ണ്ണാടകയില്‍ പ്രചാരണം തുടരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യ യോഗിയെ വിമര്‍ശിച്ചത്.

 

“64 പേര്‍ക്കെങ്കിലും ഉത്തര്‍പ്രദേശില്‍ കാറ്റ് മൂലം ജീവിതം നഷ്ടമായിട്ടുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഞാനെന്റെ അനുശോചനം അറിയിക്കുന്നു. പക്ഷേ, ക്ഷമിക്കുക നിങ്ങളുടെ മുഖ്യമന്ത്രിയെ കര്‍ണ്ണാടകയില്‍ ആവശ്യമുണ്ട്. അദ്ദേഹം അവിടെ ഉടനെത്തി ജോലികള്‍ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്”, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.