കോടതി അനുമതി നൽകിയിട്ടും ഉദ്യോഗസ്ഥർ വഴി മുടക്കുന്നു, മാതാവിനെ കാണാനും ജിഎസ്‌ടി കൊടുക്കണോ എന്ന് മഅദനി

മാതാവിനെ സന്ദർശിക്കാൻ കോടതി അനുമതി നൽകിയിട്ടും ഉദ്യോഗസ്ഥർ വഴി മുടക്കുന്നുവെന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. മാതാവിനെ ജിഎസ്‌ടി കൊടുക്കണോ എന്നും അദ്ദേഹം ചോദിച്ചു.

മാതാവിനെ സന്ദർശിക്കാൻ കേരളത്തിൽ പോകണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിച്ച കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നു. തുടർന്ന് കേരളത്തിലേക്ക് മഅദനിക്ക് തുണ പോവാൻ പൊലീസ് വൈമുഖ്യം കാണിച്ചിരുന്നു. എന്നാൽ മഅദനി കേരളത്തിലേക്ക് വന്നു. സാങ്കേതികത്വങ്ങൾ നിരത്തി തന്റെ യാത്ര മുടക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ വിശ്വാസത്തിന്റെ ശക്തിയാണ് തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതെന്നും മഅദനി കൂട്ടിച്ചേർത്തു.