നടൻ ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

നടൻ ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ മഴവില്‍ ഷോയുടെ ഡാന്‍സ് പരിശീലനത്തിനിടെ ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്കേറ്റിനെത്തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് അതിനാല്‍ ഷോയില്‍ നിന്ന് താരം പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയില്മ ലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.