വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അടുത്ത നാടകം, പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ്പ്; സത്യാവസ്ഥ ഇതാണ് 

പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ്പെന്ന രീതിയിൽ പ്രചരിക്കുന്ന വാട്സ്ആപ്പ്  സന്ദേശം വ്യാജം. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു 10,000 രൂപയുടെയും, പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപയുടെയും സ്കോളര്‍ഷിപ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നെന്നും അപേക്ഷ ഫോറം അതാതു മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും പറയുന്ന സന്ദേശമാണു ഇപ്പോള്‍ പ്രചരിക്കുന്നത്.

 

സന്ദേശം ലഭിച്ച നിരവധിപേര്‍ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നഗരസഭകളിലും എത്താന്‍ തുടങ്ങിയതോടെയാണ് സത്യാവസ്ഥ മനസിലായത്. വരുന്നവരുടെ അടുത്തും, ഫോണ്‍ വിളിക്കുന്നവര്‍ക്കും ഒരേ മറുപടി പറഞ്ഞു മടുത്ത അവസ്ഥയിലാണ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍

എസ്‌എസ്‌എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്കായി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നല്‍കുന്നില്ല.