‘പ്രതികളെ തൂക്കിലേറ്റുന്നില്ലെങ്കിൽ ഞങ്ങളെ വെടിവെക്കൂ’ വികാരധീനരായി കത്വ പെൺകുട്ടിയുടെ മാതാവ്

കത്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വികാരധീനരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ. പ്രതികളെ തൂക്കിലേറ്റുന്നില്ലെങ്കിൽ തങ്ങളെ വെടി വെച്ച് കൊല്ലൂ എന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. അവരെ വെറുതെ വിട്ടാൽ തങ്ങളുടെ ജീവൻ അപകടത്തിലാകും, ഞങ്ങൾ വെറും നാല് പേർ മാത്രമേ ഉള്ളൂ. നീതി ലഭിക്കില്ലെങ്കിൽ തങ്ങളെ വെടിവെച്ച് കൊല്ലൂ എന്നായിരുന്നു അവർ പറഞ്ഞത്.
ഇ വർഷം ആദ്യമാണ് ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ സംഘ്പരിവാർ പ്രവർത്തകർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.