പാകിസ്ഥാൻ ആഭ്യന്തരമന്ത്രിക്ക് നേരെ വധ ശ്രമം;റാലിയിൽ പങ്കെടുക്കവേ വെടിയേറ്റു;പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ ആഭ്യന്തരമന്ത്രിക്ക് നേരെ വധ ശ്രമം.ആഭ്യന്തരമന്ത്രി അഹ്സാന്‍ ഇഖ്ബാലിനാണ് നറോവലിലെ ഒരു റാലിയിൽ പങ്കെടുക്കവെ വെടിയേറ്റത്.റാലിയില്‍ പങ്കെടുത്തതിന് ശേഷം വാഹനത്തില്‍ കയറാന്‍ ശ്രമിക്കവേ മന്ത്രിക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.വലത് തോളിനാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 22 വയസുള്ളയാളാണ് അറസ്റ്റിലായതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.