ഇതിഹാസമെഴുതിയ മാഞ്ചസ്റ്റർ മുൻ പരിശീലകൻ അലക്സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടതിൽ ഏറ്റവും മികച്ച പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ. മസ്തിഷ്കത്തിൽ രക്ത സ്രാവമുണ്ടായതിനെ തുടർന്നാണ് ഫെർഗൂസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടനിലെ സാൽഫഡ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഫെർഗൂസന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ശാസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

1986 മുതൽ 2013 വരെ ഇരുപത്തിയാറ് വർഷം ഫെർഗൂസനായിരുന്നു മാഞ്ചസ്റ്ററിന്റെ പരിശീലകൻ. അദ്ദേഹത്തിന്റെ കീഴിൽ 11 പ്രീമിയർ ലീഗ്, 5 എഫ് എ കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് കപ്പ് എന്നിങ്ങനെ മികച്ച നേട്ടം കൈവരിക്കാൻ മാഞ്ചസ്റ്ററിന് കഴിഞ്ഞട്ടുണ്ട്. മാഞ്ചസ്റ്ററിന്റെ പ്രതാപകാലം ചർച്ച ചെയ്യുന്നവർക്ക് ഒഴിച്ച് നിർത്താനാവാത്ത പേരാണ് സർ അലക്സ് ഫെർഗൂസൻ.