മുഹമ്മദ് അലി ജിന്നയെ മഹാനായ നേതാവ് എന്ന് വിശേഷിപ്പിച്ചാൽ എന്താണ് കുഴപ്പമെന്ന് മണിശങ്കർ അയ്യർ

ഇന്ത്യയിലെ സാമൂഹികാവസ്ഥ തകിടം മറിഞ്ഞുവെന്ന് മണിശങ്കർ അയ്യർ. 1921ൽ വിഡി സവർക്കർ എന്നയാൾ ഒരു മത ഗ്രന്ഥത്തിലുമില്ലാത്ത ഹിന്ദുത്വ എന്ന ആശയവുമായി രംഗത്ത് വന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ദ്വിരാഷ്ട്ര വാദം ആദ്യമായി ഉയർത്തിയ ആളുകളുടെ കയ്യിൽ ഇന്ത്യയുടെ അധികാരം എത്തിച്ചേർന്നു മുഹമ്മദ് അലി ജിന്നയെ താൻ ഖായിദെ അസം എന്ന് വിശേഷിപ്പിച്ചപ്പോൾ പലരും തനിക്കെതിരെ രംഗത്ത് വന്നു. പത്രപ്രവർത്തകർ ഒരു ഇന്ത്യക്കാരന് പാകിസ്ഥാനിൽ പോയി എങ്ങനെ ഇത് പറയാൻ സാധിക്കുമെന്ന് ചോദിച്ചു. അവരോട് പറയാനുള്ളത് പാകിസ്ഥാൻ പൗരന്മാരായിട്ടും മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ തനിക്ക് ഉണ്ട് എന്നാണ്. അങ്ങനെ പറയുന്നത് മൂലം അവരുടെ രാജ്യസ്നേഹം ഇല്ലാതാവുന്നില്ല, അയ്യർ വിശദമാക്കി. ലാഹോറിൽ ഒരു സ്വകര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കെതിരെ ജാതി പരാമർശം നടത്തിയതിന് അയ്യരെ കോൺഗ്രസ് പാർട്ടിയിൽ പുറത്താക്കിയിരുന്നു.