ദിലീപിനെ പേടി; ആക്രമിക്കപ്പെട്ട നടിക്ക് പുറമെ മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവർക്കും പൊലീസ് സംരക്ഷണം

നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്ക് പുറമെ സാക്ഷികള്‍ക്കും വിചാരണാവേളയില്‍ പൊലീസ് സംരക്ഷണം നല്‍കും. ഇതിനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നടിയുടെ അപേക്ഷ പരിഗണിച്ചാണു നടപടി. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് നടി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.നടിയോ സാക്ഷികളോ ആവശ്യപ്പെടുന്നപക്ഷം സുരക്ഷ നല്‍കണമെന്നാണു പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കണമെന്നാണു ക്രിമിനല്‍ നടപടിച്ചട്ടം അനുശാസിക്കുന്നത്. നേരത്തെ കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്നും നടി ആവശ്യപ്പെടിരുന്നു. എന്നാല്‍ ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ സാക്ഷികള്‍ സുരക്ഷ ആവശ്യപ്പെടുമോ എന്ന് ഉറപ്പില്ല.

കോളിളക്കം സൃഷ്ടിച്ച കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, നടന്‍ ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതികള്‍. സാക്ഷികളില്‍ മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍നിന്നുള്ളവരാണ്. ഇവരെല്ലാം മൊഴി നല്‍കിയാല്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് എത്രമാത്രം സാധ്യമാകുമെന്ന ആശങ്ക സജീവമാണ്. ഇവരെല്ലാം സാക്ഷി മൊഴി നല്‍കാന്‍ എത്തുമോ എന്ന് പോലും പൊലീസിന് ഉറപ്പില്ല.

ദിലീപും മഞ്ജു വാര്യരും തമ്മിലെ കുടുംബ പ്രശ്‌നങ്ങളാണ് നടിയുടെ ആക്രമത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് സിനിമാക്കാരെ സാക്ഷികളാക്കുന്നത്. ഇതില്‍ റിമി ടോമിയുടെ മൊഴി അതി നിര്‍ണ്ണായകമാണ്. സിനിക്കാരോട് പക തീര്‍ക്കാന്‍ ദിലീപ് ഏതറ്റം വരേയും പോയിരുന്നുവെന്ന് തെളിയിക്കാനും സിനിമാ മേഖലയിലെ സാക്ഷികളുണ്ട്. ഇവരെല്ലാം വിചാരണയില്‍ മൊഴി മാറ്റുമോ എന്ന ആശങ്ക സജീവമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം ഉള്‍പ്പെടെ ഇവര്‍ക്ക് ഉറപ്പാക്കാനുള്ള നീക്കം.

നടിടെ ആക്രമിചച് കേസില്‍ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.