ഹൈഹീൽ ചെരിപ്പിട്ട് നടന്ന യുവതിയുടെ ബാലൻസ് തെറ്റി; കയ്യിലുണ്ടായിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു

ഹൈഹീൽ ചെരിപ്പിട്ട് നടന്ന യുവതിയുടെ ബാലൻസ് തെറ്റി, കയ്യിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് മരിച്ചു. മുംബൈയിലാണ് സംഭവം.ഒന്നാം നിലയിലെ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞാണ് വീണ് മരിച്ചത്.

മുംബൈയിലെ ഉല്ലാസ് നഗറിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വെണ്ടയായിരുന്നു ഫഹ്മിദ ഷെയ്ഖ് എന്ന യുവതിയും കുടുംബവും ബന്ധു വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു.കല്യാണത്തിന് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ വേണ്ടി കുഞ്ഞനെയും എടുത്ത് വരവെയാണ് ബാലൻസ് തെറ്റി കുഞ്ഞ് കയ്യിൽ നിന്നും വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല