കർണാടകയിൽ കോൺഗ്രസ് പ്രചാരണത്തിന് ചാണ്ടി ഉമ്മനും രംഗത്ത്

തിരഞ്ഞെടുപ്പിന് കൂടുതല്‍ കരുത്തേകാന്‍ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് എത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ദിരാ കാന്റീന്‍ അടക്കമുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റ വികസനപദ്ധതികള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ബെംഗളുരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരാണര്‍ത്ഥം ബെംഗളുരുവിലെത്തിയ മലയാളിസംഘത്തെ നയിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്ലാ മതങ്ങളോടും തുല്യമായ സമീപനമാണെന്നും രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനം സ്വാഭാവികം മാത്രമാണെന്നും സന്ദര്‍ശനം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.