മാരകമായ രോഗങ്ങൾക്ക് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; സംസ്ഥാനത്ത് ഐസ്ക്രീമിനും ശീതള പാനീയങ്ങൾക്കും നിരോധനമേർപ്പെടുത്തി

ദ്രവീകൃത നൈട്രജൻ ഉപയോഗിച്ചുള്ള ഐസ്ക്രീം ഉത്പന്നങ്ങളും ശീതള പാനീയങ്ങളും വിൽപന നടത്തുന്നതിന് സംസ്ഥാന സർക്കാർ നിരോധനമേർപ്പെടുത്തി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാവുന്നുവെന്ന് കാണിച്ചാണ് ദ്രവീകൃത നൈട്രജൻ ഉപയോഗിച്ചുള്ള ഐസ്ക്രീമുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചത്.

കോസ്മെറ്റിക്ക് സർജറിക്കും മുഴകളും മറ്റും നീക്കം ചെയ്യാനും വളരെ താണ താപനിലയില്‍ ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍ വാതകമാണ് വന്‍കിട ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഐസ്‌ക്രീം നിര്‍മിക്കാനുപയോഗിക്കുന്നത്. ഭക്ഷണസാധനങ്ങളും ശീതളപാനീയങ്ങളും സൂക്ഷിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അന്നനാളത്തിനും വയറിനും വളരെ മോശമായി ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.
ലിക്വിഡ് നൈട്രജന്റെ തുടർച്ചയായ ഉപയോഗം മാരകമായ ഉദര രോഗങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഇത്തരത്തിൽ നിരവധി കൗമാരക്കാരുടെ ആമാശയം അടക്കം മുറിച്ച് മാറ്റേണ്ടി വന്നിട്ടുണ്ടത്രെ.