പഴനിയിലുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളികള്‍ മരിച്ചു

പഴനിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി (65), ഭാര്യ വിജയമ്മ (60), പേരക്കുട്ടി ആദിത്യന്‍ (12), ഇവരുടെ അയല്‍ക്കാരായ സുരേഷ് (52)​,​ ഭാര്യ രേഖ (48)​​, മകന്‍ മനു (27)​ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തും മറ്റ് രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

പഴനി ആയക്കുടിയില്‍ വച്ചാണ് അപകടം നടന്നത്. വാന്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.