കോൺഗ്രസ് ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ വ്യക്തിഹത്യ നടത്തി ചർച്ച വഴി തിരിച്ച് വിടാനാണ് മോദി ശ്രമിക്കുന്നത്; ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ വ്യക്തിഹത്യ നടത്തി ചർച്ചകൾ വഴി തിരിച്ച് വിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് ദലിതുകൾ മുൻപെങ്ങുമില്ലത്ത വിധം അക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദലിതുകൾ കൊല്ലപ്പെട്ടപ്പോഴൊക്കെയും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം ഭഞ്ജിച്ചിരിക്കുകയാണ് ചെയ്‍തതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കോൺഗ്രസ് ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തപ്പോഴൊക്കെയും തന്നെ വ്യക്തിഹത്യ ചെയ്‌ത്‌ വിഷയം വഴി തിരിച്ച് വിടാനാണ് മോദി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്ന കാര്യത്തിൽ ലവലേശം സംശയമില്ലെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.