റയല്‍ മഡ്രിഡ്​ താരത്തിന്റെ മുഖത്തടിച്ചു, ബാഴ്സ താരം സെര്‍ജി റോബര്‍ട്ടോക്ക്​ നാല് മത്സരങ്ങളില്‍ വിലക്ക്

എല്‍ക്ലാസികോയില്‍ റയല്‍ മഡ്രിഡ്​ താരം മാഴ്​സലോയെ മുഖത്തടിച്ചതിന്​ ചുവപ്പുകാര്‍ഡ്​ കണ്ട ബാഴ്​സലോണ താരം സെര്‍ജി റോബര്‍​േട്ടാക്ക്​ നാലു മത്സരങ്ങളില്‍ വിലക്കും​. ലാ ലിഗ അച്ചടക്ക സമിതിയാണ്​ കുറ്റക്കാരനാ​െണന്ന്​ ക​െണ്ടത്തി താരത്തെ വിലക്കിയത്​. ഇതോ​െട ബാഴ്​സ​യുടെ അവസാന രണ്ടു മത്സരങ്ങളും വരുന്ന സീസണി​ലെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന്​ നഷ്​ടമാവും. വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്ന്​ ബാഴ്​സലോണ അറിയിച്ചു.