ഗായകന്‍ ജോയ് പീറ്ററിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത പിന്നണി ഗായകന്‍ ജോയ് പീറ്ററിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 52 വ‍യസായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് ജോയ് പീറ്ററിന്‍റെ മൃതദേഹം കണ്ടെത്തിയത്. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയില്‍പീടിക അനുഗ്രഹില്‍ ജോയ് പീറ്റര്‍ ഗാനമേള വേദിയിലെത്തുന്നത്. 90കളില്‍ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടാ‍യിരുന്നു.

മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ റാണി പീറ്ററും ഗായികയാണ്. മക്കള്‍: ജിതിന്‍, റിതിന്‍.