സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകനെ തീവ്രവാദത്തിന്റെ പിതാവായി ചിത്രീകരിച്ച് രാജസ്ഥാനിലെ പാഠപുസ്തകം

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകനെ തീവ്രവാദിയായി ചിത്രീകരിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള ആർബിഎസ്ഇയുടെ കീഴിലുള്ള സ്കൂളുകളിൽ എട്ടാം ക്‌ളാസിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലാണ് ബാല ഗംഗാധര തിലകനെ തീവ്രവാദിയായി ചിത്രീകരിച്ചത്. തീവ്രവാദത്തിന്റെ പിതാവ് എന്നാണ് പുസ്തകത്തിൽ തിലകനെ വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ മഥുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രസാധകരാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന് നാന്ദി കുറിച്ചത് തിലക് ആണ്, അതിനാൽ തന്നെ അദ്ദേഹമാണ് തീവ്രവാദത്തിന്റെ പിതാവ് എന്നാണ് പുസ്തകം പറയുന്നത്.
സംഘ്പരിവാറിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി അടക്കം നിരവധി പേർ ചരിത്രത്തിൽ കൈ കടത്തുന്നത് പിന്നാലെയാണ് പാഠപുസ്തകത്തിലും കൈ കടത്തലുകൾ നടത്തിയിരിക്കുന്നത്.