സെൽഫി ഭ്രമം;പത്തു മാസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ മുന്നിൽ വീണുമരിച്ചു

മാതാപിതാക്കളുടെ സെൽഫി ഭ്രമം മൂലം പത്തു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാതാപിതാക്കള്‍ എക്‌സലേറ്ററില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം.എസ്കലേറ്ററിൽ കയറി സെൽഫിയെടുക്കവേ മാതാവിന്റെ കയ്യിൽ നിന്നും കുഞ്ഞ് താഴെ വീഴുകയും തലയിടിച്ച് മരിക്കുകയുമാണ് ചെയ്തത്.
രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം നടന്നത്. പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയാണ് മരിച്ചത് . സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം: