ബാബരി മസ്ജിദ് കേസിൽ വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അംഗീകരിക്കില്ലെന്ന് വിഎച്ച്പി

ബാബരി മസ്ജിദ് കേസിൽ വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അംഗീകരിക്കില്ലെന്ന് വിഎച്ച്പി പ്രസിഡണ്ട് വിഎസ് കോകജെ പറഞ്ഞു. വിധി എതിരാവുന്ന പക്ഷം രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദുക്കൾ പ്രക്ഷോഭം ആരംഭിക്കുമെന്നും വിഎസ് കോകജെ പറഞ്ഞു.
കോടതി വിധി തങ്ങൾക്ക് എതിരായാൽ അനുകൂലമായി നിയമനിർമ്മാണം നടത്താൻ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും വിഎസ് കോകജെ വിശദമാക്കി.

പ്രവീൺ തൊഗാഡിയയെ പുറത്താക്കി കഴിഞ്ഞ മാസമാണ് ആർഎസ്എസ് വിഎസ് കോകജെയെ വിഎച്ച്പി പ്രസിഡണ്ട് ആയി നിയമിച്ചത്.