നീരവ് മോദി കേസിലെ കുറ്റപത്രം സിബിഐ തിങ്കളാഴ്ച സമർപ്പിച്ചു

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിക്കെതിരായ കുറ്റപത്രം സിബിഐ തിങ്കളാഴ്ച സമർപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും രണ്ട് ലക്ഷം കോടിയുടെ സാമ്പത്തിക അഴിമതിയാണ് കോടീശ്വരനും സ്വർണവ്യാപാരിയുമായ നീരവ് മോദി നടത്തിയത്. ഈ കേസിൽ ബാങ്കിന്റെ മുൻ ചീഫും ഇപ്പോൾ അലഹബാദ് ബാങ്കിലെ സിഇഒ യുമായ ഉഷ അനന്തസുബ്രമണ്യൻറെ മേൽ ആരോപിക്കപ്പെട്ട  പങ്കിനെക്കുറിച്ചുള്ള അന്വേഷണവിവരങ്ങളും കുറ്റപത്രത്തിലടങ്ങിയിരിക്കും.
മുംബൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് .ബാങ്കിലെ മറ്റു പ്രമുഖരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

2015 മുതൽ 2017 വരെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എംഡി യും സിഇഒയുമായിരുന്നു ഉഷ ആനന്ദസുബ്രമണ്യത്തെ നീരവ് മോദി കേസുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യുന്നത് ഈയിടെയാണ്.

നീരവ് മോദിയുടെയും സഹോദരൻ നിഷാൽ മോദിയുടെയും നീരവ് മോദിയുടെ കമ്പനിയിലെ എക്സിക്യൂട്ടീവ് ആയിരുന്ന സുഭാഷ് പാറാബിന്റെയും പങ്കിനെ സംബന്ധിച്ച വിവരവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.