റയലോ അതോ മാഞ്ചസ്റ്ററോ;ഫുട്ബോൾ ലോകത്തെ ആ വലിയ ചർച്ചയ്ക്ക് ഉത്തരമാകുന്നു; നിലപാട് വ്യക്തമാക്കി നെയ്മർ

ഫുട്ബോൾ ലോകത്തെ ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ് സൂപ്പർ താരം നെയ്മറുടെ ട്രാൻസ്ഫർ ഗോസിപ്പുകൾ.സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണയിൽ നിന്നും ലോക റെക്കോർഡ് തുകയ്ക്കാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‌ജിയിലേക്ക് നെയ്മർ ചേക്കേറിയത്.നെയ്മറെ സംബന്ധിച്ചിടത്തോളം പിഎസ്‌ജിയിൽ കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല.അവസാനം പരിക്കേറ്റ് ലീഗ് അവസാനിക്കുന്നതിന് മുമ്പ് തന്നെ നെയ്മർ സ്വന്തം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.നെയ്മറിനായി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും വലവിരിച്ചുക്കൊണ്ടിരിക്കുന്നതായുള്ള വാർത്തകൾ വന്നുക്കൊണ്ടിരിക്കുയാണ്.ട്രാൻസ്ഫർ വിപണി ഒന്നടങ്കം ഇപ്പോൾ ചർച്ച ചെയ്യുന്നതും ഈ വിഷയം തന്നെയാണ്.ഒടുവിൽ കിംവദന്തികൾക്ക് വിരാമമിട്ട് നെയ്മർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.ഫ്രഞ്ച് ലീഗിലെ മികച്ച കളിക്കാരനുള്ള അവാർഡ് നേടിയതിന് ശേഷമാണ് താരം പ്രതികരണവുമായി എത്തിയത്.ട്രാൻസ്ഫർ തന്നെ സംബന്ധിച്ചാണെന്നും തന്റെ അഭിപ്രായത്തെയും മനോനിലയെയും മാനിക്കണമെന്നും നെയ്മർ പറഞ്ഞു.മുന്നിൽ ഉള്ളത് ലോകക്കപ്പാണെന്നും ബാക്കിയെല്ലാം ലോകക്കപ്പ് കഴിഞ്ഞാണെന്നും താരം വ്യക്തമാക്കി.നെയ്മർ പിഎസ്‌ജി വിടില്ലെന്ന കാര്യത്തിൽ പിഎസ്‌ജി ഉടമസ്ഥനും അഭിപ്രായപ്പെട്ടിട്ടുണ്ട്.