കയർത്തു സംസാരിച്ച അധ്യാപകന്റെ കരണത്തടിച്ചു; കലിപ്പിലായ അധ്യാപകൻ വിദ്യർത്ഥിയെ എടുത്തു കറക്കി നിലത്തടിച്ചു; വീഡിയോ വൈറലാകുന്നു

അമേരിക്കയിലെ ഒരു സ്‌കൂളില്‍ അധ്യാപകൻ വിദ്യാർത്ഥിയെ നിലത്ത് തൂക്കിയടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.എന്തോ പറഞ്ഞ് കയർത്തു സംസാരിച്ച അധ്യാപകന് നേരെ വിദ്യാർത്ഥി ദേഷ്യത്തോടെ പാഞ്ഞടുക്കുകയും തന്റെ നെഞ്ച് കൊണ്ട് അധ്യാപകാന്റെ നെഞ്ചില്‍ ഇടിക്കുകായും പിന്നെ മുഖത്തടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.

ഇതോടെ കലി കയറിയ അധ്യാപകൻ വിദ്യാര്‍ത്ഥിയെ എടുത്തു കറക്കി നിലത്തടിക്കുകയായിരുന്നു. ക്ലാസില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ ഇടപെട്ട് രണ്ടു പേരേയും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. 2017 ജൂലൈ 31 ല്‍ പ്രതീക്ഷപ്പെട്ട വീഡിയോയാണ്. എന്നാല്‍ കഴിഞ്ഞ വ്യാഴ്ച മുതല്‍ അത് വീണ്ടും സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.