ബംഗാൾ കത്തുന്നു; തൃണമൂൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു;മരിച്ചവരിൽ അഞ്ചു സിപിഎം പ്രവർത്തകരും

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചോരയിൽ മുക്കി തൃണമൂൽ കോൺഗ്രസ്.ചരിത്രം ഇതുവരെ കാണാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് തൃണമൂൽ സംസ്ഥാനമൊന്നാകെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ആക്രമണത്തിൽ പത്ത് പേര് കൊല്ലപ്പെട്ടു.ഇതിൽ അഞ്ചു പേര് സിപിഎം അനുഭാവികളാണ്. ഗോപാല്‍പൂര്‍ 40ാം നമ്പര്‍ ബുത്തിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന 2 സിപിഎം പ്രവർത്തകരെ വെടിവെച്ചുകൊന്നു. അപ്പുമന്ന, യഞ്‌ജേശ്വര്‍ ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.തൃണമൂൽ ആക്രമണത്തിനെതിരെ ഇടതു മുന്നണികളുടെ നേത്രത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഇടതുമുന്നണികൾ തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച നടത്തി.