റമദാൻ മാസത്തോടനുബന്ധിച്ച്​ 700 തടവുകാരെ കൂടി മോചിതരാക്കാൻ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

ദുബായ്: റമദാൻ മാസത്തോടനുബന്ധിച്ച്​ 700 തടവുകാർക്ക് കൂടി മോചനം നൽകുന്നതിന് യു.എ.ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഉത്തരവിട്ടു. ട്വിറ്റര് പേജിലൂടെയാണ് ഭരണാധികാരി ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാർക്കാണ് മോചനം നൽകാനായി ഉത്തരവിട്ടിരിക്കുന്നത്.

പുണ്യമാസത്തിന്‌റെ വിശുദ്ധിയിൽ സ്വാതന്ത്ര്യത്തിന്‌റെ പൊന്‍കിരണം വീശി യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്; ആയിരത്തോളം തടവുകാർക്ക് മോചനം

ഇതിന് മുമ്പ് യു.എ.ഇ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിവിധ കേസുകളിൽ പെട്ട് തടവിൽ കഴിയുന്ന 935 പേരെ സ്വതന്ത്രരാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ദുബൈയിൽ 700, റാസൽഖൈമയിൽ 302, അജ്​മാനിൽ 70 തടവുകാരെയാണ്​ മോചിപ്പിക്കുക. ഇതോടെ രാജ്യത്ത്​ മോചിപ്പിക്കപ്പെടുന്ന ​തടവുകാരുടെ എണ്ണം 2311 ആയി.