കോൺഗ്രസ് ഫോൺ ചോർത്തുന്നുവെന്ന് ബിജെപി;കർണാടകയിൽ നാടകീയ രംഗങ്ങൾ

കർണാടകം അതിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത സ്ഥിതിവിശേഷങ്ങളിലൂടെയാണ് കടന്നുപ്പോയിക്കൊണ്ടിരിക്കുന്നത്.ആരും ഒറ്റക്കക്ഷിയാവാത്തതിനാൽ കുതിരക്കച്ചവട വാർത്തകൾ കർണാടകയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു.അതെ സമയം കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി.

കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച്‌ തങ്ങളുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിച്ചു. മൂന്ന് ബി.ജെ.പി അംഗങ്ങളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും ലോക്‌സഭാ സ്‌പീക്കര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.