ബിജെപി പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി കൂടുതൽ എംഎൽഎമാർ രംഗത്ത്

കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നവെന്ന ആരോപണത്തിന് കൂടുതൽ തെളിവുകൾ. പണം വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്രങ്ങളിൽ നിന്നും വിളികൾ വന്നതായി വെളിപ്പെടുത്തി കോൺഗ്രസ് എംഎൽഎ രംഗത്ത് വന്നു.കോൺഗ്രസ് എംഎൽഎ ടിഡി രാജഗൗഡയാണ് പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.
കാലങ്ങളായി ബിജെപി കുതിരകച്ചവടം നടത്തുന്നതായും ഇപ്പോൾ ചെയ്യുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ യഥാർത്ഥ കോൺഗ്രസുകാരനാണെന്നും ഒരിക്കലും പാർട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു