ഗവർണറുടെ ഭാഗത്ത് നിന്നും മറുപടിയില്ല; മുഴുവൻ എംഎൽഎമാരുമായി ജനതാദളും കോൺഗ്രസും രാജ്ഭവനിലേക്ക് പുറപ്പെട്ടു

സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ഗവർണർ അനുകൂല തീരുമാനം അറിയിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും ജെഡിഎസും മുഴുവൻ എംഎൽഎമാരുമായി രാജ്ഭവനിലേക്ക് പുറപ്പെട്ടു. തങ്ങളുടെ അംഗബലം ഗവർണറെ അറിയിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. തുടർന്നും ഗവർണറുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ രാജ്ഭവൻ ധർണ നടത്താനും കോടതിയെ സമീപിക്കാനുമാണ് കോൺഗ്രസിന്റെ തീരുമാനം.
78 എംഎൽഎമാരും തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഒരാഴ്ച സമയം അനുവദിച്ച ഗവർണറുടെ നടപടി വിമർശനമുയർത്തിയിരുന്നു. കുതിരകച്ചവടത്തിന് ഗവർണർ കൂട്ടുനിൽക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.