കർണാടകയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ, തീരുമാനം ബിജെപിക്ക് അനുകൂലമാണെങ്കിൽ നിയമസഹായം തേടാനൊരുങ്ങി കോൺഗ്രസ്

കർണാടകയിലെ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല. ഗവർണറുടെ തീരുമാനം ബിജെപിക്ക് അനുകൂലമാണെങ്കിൽ നിയമസഹായം തേടുമെന്നാണ് കോൺഗ്രെസ് നേതാക്കൾ അറിയിച്ചിരിക്കുന്നത് .ഇതിനിടയിൽ ,നാളെ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന ബിജെപിയുടെ ട്വീറ്റ് വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ട്വീറ്റ് പിൻവലിക്കുകയുണ്ടായി. കർണാടകയിൽ ആര് വാഴും ആര് വീഴുമെന്ന കാര്യം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.