റമദാൻ പ്രമാണിച്ച് ജമ്മുകശ്മീരിൽ വെടിനിർത്തുമെന്ന് കേന്ദ്രസർക്കാർ; ”സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാം”

റമദാൻ പ്രമാണിച്ച് നാളെ മുതല്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.റമദാൻ മാസം തീരുന്നതുവരെയാണ് വെടിനിർത്തലെന്നും സൈനികരെ ആക്രമിച്ചാൽ തിരിച്ചടിക്കാമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

 

റംസാന്‍ പ്രമാണിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപനം സന്തോഷ വാര്‍ത്തയാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. മുസ്‌ലിം സഹോദരീ സഹോദരന്മാര്‍ക്ക് സമാധാനത്തോടെ റംസാന്‍ ആഷോഷിക്കാന്‍ എല്ലാവരും സഹായിക്കണം എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.