യു എ ഇയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടർ പ്രഖ്യാപിച്ചു

ദുബായ്: അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് വികസന മിനിസ്ട്രി കൗണ്‍സിൽ. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, സ്വകാര്യ സ്‌കൂളുകള്‍ക്കും കലണ്ടര്‍ ഒരുപോലെ ബാധകമാണ്. വിദേശ പാഠ്യപദ്ധതിക്ക് കീഴില്‍ ഉള്ളവരും മിനിസ്ട്രി പാഠ്യപദ്ധതിക്ക് കീഴിലുള്ളവരും ഒരേ കലണ്ടറാകും പിന്തുടരുക.

വിദേശ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളുടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്‌കൂള്‍ കലണ്ടറിലെ തീയ്യതികൾ താരതമ്യപ്പെടുത്തുമ്പോൾ ഒരുപാട് വ്യത്യാസം വരാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തിൽ മാറ്റം വരുത്തുന്നതിന് അതാത് എമിറേറ്റിലെ വിദ്യാഭ്യാസ അധികാരിയിൽ നിന്നും ഉചിതമായ അംഗീകാരം ലഭിക്കുകായും വേണം.

യുഎഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ ഓഗസ്റ്റ് 26ന് ജോലിയില്‍ പ്രവേശിക്കണം. സെപ്തംബര്‍ 2നാണ് കുട്ടികള്‍ തിരികെ സ്‌കൂളില്‍ എത്തേണ്ടത്. ശീതകാല അവധി ഡിസംബര്‍ 23 ന് തുടങ്ങി ജനുവരി 10ന് അവസാനിക്കും. അക്കാദമിക് സ്റ്റാഫുകള്‍ക്ക്
ഡിസംബര്‍ 23മുതല്‍ ജനുവരി 3വരെയാണ് അവധി