”ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമ്മോദീസ”;ഗ്രീക്ക് വൈദികന്റെ ‘മാമ്മോദീസ മുക്കൽ’ സോഷ്യല്‍ മീഡിയയില്‍ വൈറൽ

ഒരു ഗ്രീക്ക് പുരോഹിതന്റെ മാമ്മോദീസ മുക്കലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.മാമ്മോദീസ മുക്കൽ ഒക്കെ വൈറലാവനെന്താ എന്ന് ആലോചിക്കുന്നവർ ഈ വീഡിയോ കാണുക തന്നെ വേണം.

പുരോഹിതന്റെ മാരക സ്നാനപെടുത്തൽ കണ്ട് ചുറ്റുമുള്ളവരെല്ലാം പേടിച്ചിരിക്കുന്നത് കാണാം.
വൈദികന്‍ കുഞ്ഞിനെ അല്‍പ്പം പൈശാചികമായി തന്നെ വെള്ളത്തില്‍ മുക്കി പൊക്കുന്നതു കണ്ടു കുഞ്ഞിന്റെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും ഭയപ്പെടുന്നതു വീഡിയോയില്‍ നിന്നു വ്യക്തമാണ്.
വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.