അച്ഛന്റെ മോൻ തന്നെ; റയല്‍ ഡ്രസ്സിംഗ്റൂമില്‍ താരമായി ജൂനിയര്‍ മാഴ്സെല്ലോ;വീഡിയോ കാണാം

റയൽ മാഡ്രിഡ് ടീമിലെ പ്ലേമേക്കറും ബ്രസീലിയൻ സൂപ്പർതാരവുമായ മാഴ്‌സെല്ലോയുടെ മകനാണ് ഇന്നത്തെ ഇന്റർനെറ്റ് താരം.വളർന്നുവരുന്ന ജൂനിയർ മാഴ്സെല്ലോ 2030 ലോകകപ്പിൽ ബ്രസീലിനു വേണ്ടി കളിക്കുമെന്നാണ് ആരാധകർ പറയുന്നത്.

ജൂനിയര്‍ മാഴ്‌സെല്ലോ റയലിലെ 11 കളിക്കാരുമായി ഹെഡര്‍ കളിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

എട്ടുവയസുകാരന്‍ എന്‍സോ വിയേര റയല്‍മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ റാമോസ്,മോഡ്രിച്ച് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് ഡ്രസ്സിംഗ്‌റൂമില്‍ സമയംചെലവിട്ടത്.ആകെയുള്ള വിഷമം എന്താണെന്ന് വെച്ചാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവമാണ്.

വീഡിയോ കാണാം: