ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം

ഇലക്‌ട്രോണിക് സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മേയ് അഞ്ചിന് ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്ലോറിഡയിലെ ടിവി പ്രൊഡ്യൂസറാണ് അപകടത്തില്‍ മരിച്ചത്.

ഇ-സിഗരറ്റ് പൊട്ടിയത്തെറിച്ചതിന്റെ ആഘാതത്തിൽ യുവാവിന്റെ ശരീരത്തിന്റെ 80 ശതമാനവും മുറിവേറ്റിരുന്നു. എന്നാൽ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിക്കുന്നത് ആദ്യമായാണ്. അത് കൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ വർഷം സമാനമായ സംഭവം നടന്നിരുന്നു. പക്ഷെ അന്ന് ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച്‌ വ്യക്തിയുടെ ഏഴു പല്ലുകൾ മാത്രമായിരുന്നു നഷ്ടപ്പെട്ടത്. പോക്കറ്റില്‍ കിടന്നിരുന്ന ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചും അപകടം സംഭവിച്ചിരുന്നു. എന്നാല്‍ മരണം സംഭവിക്കുന്നത് ഇതാദ്യമായാണെന്ന് ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി അഭിപ്രായപ്പെട്ടു.