കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയിൽ;പ്രോ ടേം സ്പീക്കറെ മാറ്റണമെന്ന് കോൺഗ്രസ്; കർണാടക ഗവർണർ നിയമിച്ച പ്രോ ടേം സ്പീക്കര്‍ സുപ്രീം കോടതിയുടെ വിമർശനം നേരിട്ടയാൾ

കര്‍ണാടക നിയമസഭയില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് അധ്യക്ഷത വഹിക്കാന്‍ വിരാജ്പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്.2011ല്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച 11 എംഎല്‍എമാരെ അയോഗ്യരാക്കി കെ.ജി.ബൊപ്പയ്യയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്.നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹര്‍ജി നല്‍കി. മാനണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.എട്ടുതവണ നിയമസഭാംഗമായ കോൺഗ്രസ് എംഎൽഎ ദേശ്‌പാണ്ഡെയെ കാഴ്ചക്കാരനാക്കിയാണ് ബിജെപി എംഎൽഎയെ ഗവർണർ പ്രൊ ടെം സ്‌പീക്കറായി തിരഞ്ഞെടുത്തത്.