ട്രംപിന്​ റമദാനാശംസകള്‍ നേരുന്ന അഭയാര്‍ഥിബാലന്‍, ഫലസ്​തീ​ന്റെ ദുഃഖം പ്രതിഫലിക്കുന്ന ​ ‘റമദാന്‍ നഷീദ്’ കാണാം #Video

അധിനിവേഷം കൊണ്ട്​ കലുഷിതമായ ഫലസ്​തീ​​െന്‍റ ദുഃഖം സംഗീത ആല്‍ബമായി അവതരിപ്പിക്കുകയാണ്​ ‘റമദാന്‍ നഷീദ്’​ എന്ന ആല്‍ബത്തിലൂടെ കുവൈത്തിലെ ഒരു ടെലികോം കമ്ബനിയായ സൈന്‍. ആല്‍ബം നിര്‍മിച്ചിരിക്കുന്നത്​ ഡൈലി ഇസ്​ലാമിക്​ റിമൈന്‍ഡേഴ്​സാണ്​.

ഫലസ്​തീനിലെ ഒരു അഭയാര്‍ഥിബാലന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ റമദാനാശംസകള്‍ നേരുന്നിടത്താണ്​​ ഗാനം ആരംഭിക്കുന്നത്​. താങ്കളെ എ​​​െന്‍റ വീട്ടിലേക്ക്​ ഇഫ്​താറിന്​ ക്ഷണിക്കുകയാണ്​. പക്ഷെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ എ​​​െന്‍റ വീട്​ നിങ്ങള്‍ക്ക്​ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ മാത്രം.

തുടര്‍ന്ന്​ കാണിക്കുന്നത്​ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദമിര്‍ പുടിന്‍ ​ ബാല​നോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതും​. അവ​​​െന്‍റ മാതാവ്​ റൊട്ടിയുമായി വരുന്നതിന്​ കാത്തിരിക്കുന്നതുമാണ്​.

കാനഡ പ്രസിഡന്‍റ്​ ജസ്റ്റിന്‍ ട്രൂഡോയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കലും കടല്‍കടന്നെത്തിയ അഭയാര്‍ഥികള്‍ക്ക്​ സഹായ ഹസ്​തവുമായി വരുന്നതും ആല്‍ബത്തില്‍ കടന്നുവരുന്നുണ്ട്​. ജീവനും കൊണ്ടോടിയ​ അഭയാര്‍ഥികളെ സ്വീകരിച്ച ലോക നേതാക്കന്‍മാര്‍ അവര്‍ മാത്രമായിരുന്നു​.

എപ്പോള്‍ കണ്ണടക്കു​േമ്ബാഴും ഞാന്‍ കേള്‍ക്കുന്നത്​ ബോംബി​​​െന്‍റ ശബ്​ദമാണെന്നാണ് ത​​​െന്‍റ റൂമിലേക്ക്​ കടന്നുവന്ന​ ഉത്തരകൊറിയന്‍ പ്രസിഡന്‍റ്​ കിം ജോങ്​ ഉന്നിനോട്​ അഭയാര്‍ഥി ബാലന്‍ പറയുന്നത്​.

ലോക​ത്തിലെ ഏറ്റവും ശക്​തരായ നേതാക്കളോട്​ നിഷ്​കളങ്കമായി ബാലന്‍ അവ​​​െന്‍റ ജനത നേരിടുന്ന പ്രശ്​നങ്ങള്‍ വിവരിക്കുകയാണ്​.