യെദ്യൂരപ്പ സർക്കാരിനെതിരായ ഹർജി ,സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു

കർണാടക ഇനി ആര് ഭരിക്കുമെന്നതിൽ ഇന്ന് സുപ്രീം കോടതി തീരുമാനമെടുക്കും. കോണ്‍ഗ്രസ്സ് ,ജെഡിഎസ് സഖ്യത്തിന് വേണ്ടി മനു അഭിഷേക് സിങ്വി ഹാജരാകും. മുകുള്‍ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരാവുന്നത്. സുപ്രീം കോടതിയിൽ വാദം തുടങ്ങി.മെയ് 15 നും 16 നും നൽകിയ കത്തുകളാണ് കോടതി വിലയിരുത്തുന്നത്.യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകൾ കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷ പിന്തുണയുണ്ടാകുമെന്നും യെദ്യൂരപ്പ കത്തിൽ പറയുന്നു.സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ അവകാശമുണ്ടെന്നും വാദിച്ചുകൊണ്ടാണ് കത്ത്.