ഗുജറാത്ത് ഹൈവേയിൽ സിമെൻറ് കയറ്റിവന്ന ട്രക്ക് മറിഞ്ഞ് 19 മരണം ,7 പേർക്ക് പരിക്ക്

ഗുജറാത്തിലെ ഭാവല്യാലിയിൽ ഇന്ന് രാവിലെ നടന്ന അപകടത്തിൽ 19 മരണം.7 പേർക്ക് പരിക്ക്.

ഭാവല്യാലി ഗ്രാമത്തിനടുത്ത് ഭവൻ നഗർ-അഹമ്മദാബാദ് ഹൈവേയിൽ സിമെൻറ് കയറ്റിവന്ന ട്രക്ക് കീഴ്മേൽ മറിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്. കീഴ്മേൽ മറിഞ്ഞതിനു ശേഷം ട്രക്ക് ഒരു ഓടയിലേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റവർ ഭാവല്യാലിയിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം ചെയ്തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.