മോദി ഇനി അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്-സിദ്ധരാമയ്യ

രാജ്യത്തെ അഴിമതിമുക്തമാക്കുമെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി അഴിമതിയെക്കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ.
എം.എല്‍.എമാരെ കോഴകൊടുത്ത് ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയെയും കര്‍ണാടക ബിജെപിയെയും തടയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് അദ്ദേഹം സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.കർണാടകയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സ്ഥിരതയാർന്ന സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എ എമാരെ ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് യെദ്യൂരപ്പയുൾപ്പടെയുള്ള ബിജെപി നേതാക്കളുടെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടിരുന്നു.