പുതിയ ചിത്രത്തിൽ വീരവനിതയായി സണ്ണി ലിയോൺ , വീരമഹാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സണ്ണി ലിയോണിൻറെ ദക്ഷിണേന്ത്യൻ സിനിമാ അരങ്ങേറ്റത്തിൻറെ ആവേശത്തിലാണ് ആരാധകർ. സണ്ണിയുടെ ‘വീരമഹാദേവി’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി.

വീരവനിതയായി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന സണ്ണി ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചരിത്രസിനിമയായി തമിഴിലും തെലുങ്കിലുമായി ബിഗ്ബജറ്റിലാണ് ചിത്രം പുറത്തിറക്കുന്നത്.

വി സി വടിവുടയാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

100 കോടി ചെലവഴിച്ച് പോൺസ്‌ സ്റ്റീഫനാണു ചിത്രം നിർമ്മിക്കുന്നത്.

സണ്ണിയെക്കൂടാതെ തെലുങ്ക് താരം നവദീപും സിനിമയിലുണ്ടാകും.ചിത്രത്തിൽ നെഗറ്റീവ് റോളിലായിരിക്കും നവദീപ് പ്രത്യക്ഷപ്പെടുക.

ചിത്രം മലയാളത്തിലും കന്നടയിലും ഹിന്ദിയിലും മൊഴിമാറ്റി പുറത്തിറക്കും.
സണ്ണിയുടെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നില്ല .

ബാഹുബലിയുടെ വൻ വിജയം ചരിത്രസിനിമകൾ സൃഷ്ടിക്കാൻ സിനിമാലോകത്തിന് കൂടുതൽ പ്രചോദനം നൽകിയിരുന്നു. ഇത്തരം സിനിമകൾക്ക് ഇപ്പോൾ പ്രേക്ഷകസ്വീകാര്യതയും കൂടുതലാണ്.

ഇന്ത്യയിലെ വിവിധഭാഷകളിൽ പുറത്തിറങ്ങാൻ പോകുന്ന ‘സംഘമിത്ര’യിൽ ബോളിവുഡ് സുന്ദരി ദിശ പഠാനിയാണ് വീരവനിതയായെത്തുന്നത്. 150 കോടി ബജറ്റിൽ സുന്ദർ സി ആയിരിക്കും സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന സംഘമിത്ര ജൂലൈയിൽ പ്രദർശനത്തിനെത്തും.