കർണാടകയിൽ 33 അംഗ മന്ത്രിസഭ; കോൺഗ്രസിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാർ, ധന വകുപ്പ് കുമാരസ്വാമി കൈകാര്യം ചെയ്യും, ആഭ്യന്തരം കോൺഗ്രസിന്, സത്യപ്രതിജ്ഞ ബുധനാഴ്ച

കർണാടകയിൽ 33 അംഗ മന്ത്രിസഭ ബുധനാഴ്ച നിലവിൽ വരും. ജെഡിഎസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ജി പരമേശ്വര ഉപമുഖ്യമന്ത്രിയുമാവും. കോൺഗ്രസിൽ നിന്നും ഡികെ ശിവകുമാർ, കെജെ ജോർജ്, എം കൃഷ്ണപ്പ, കൃഷ്‌ണ ബൈര ഗൗഡ, ദിനേശ് ഗുണ്ടുറാവു, ഡോ. കെ സുധാകർ, തൻവീർ സേട്ട്, റോഷൻ ബൈഗ്, എം ഡി പാട്ടീൽ, സതീഷ് ജർകിയോളി, ഡോ അജയ്, എസ് ശിവശങ്കരപ്പ, രാമലിംഗ റെഡ്‌ഡി, ആർ നരേന്ദ്ര, യു ടി ഖാദർ എന്നിവർ മന്ത്രിസഭയിലുണ്ടാവും. ജെഡിഎസിൽ നിന്നും സിഎസ് പുട്ടരാജു, എച്ച് വിശ്വനാഥ്, എൻ മഹേഷ്, ജിടി ദേവഗൗഡ, ബന്ദപ്പ കാശംപൂർ, ഡിസി തമ്മണ്ണ, ആർ വി ദേശ്‌പാണ്ഡെ, എ ടി രാമസ്വാമി എന്നിവർ മന്ത്രിമാരാവും.
ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന ജി പരമേശ്വര തന്നെ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും എന്നാണ് സൂചന.