
കേരളത്തിൽ പകർച്ചപനി പടരുന്നു. പനിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മൂന്ന് പേർ മരണപെട്ടു. നിരവധി പേർ ചികിത്സ തേടിയിരിക്കുകയാണ്. കോഴിക്കോട് വളച്ചുകെട്ടിയിൽ മൂസയുടെ മക്കളായ സാബിത്ത്, സ്വാലിഹ് എന്നിവർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വളച്ചുകെട്ടിയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയം മരണപെട്ടു. ഒരാഴ്ചക്കിടെയാണ് മൂന്ന് പേരും മരണപ്പെട്ടത്.
അതേസമയം പ്രത്യേക തരം രോഗാണുവാണ് പനിക്ക് കാരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. അനിവാര്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ പ്രസ്താവിച്ചു.