സിബിഎസ്ഇ; അമിയ സലിം ഹൈക്കോടതിയിൽ നല്‍കിയ ഹർജി പിന്‍വലിച്ചു

സിബിഎസ്ഇയുടെ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ അമിയ സലിം നല്‍കിയ ഹർജി പിന്‍വലിച്ചു.മാര്‍ച്ച് 28ന് നടത്തിയ കണക്ക് പരീക്ഷയില്‍ തനിക്ക് പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്നും ഇതറിയാതെ താന്‍ പരീക്ഷയെഴുതി എന്നുമാണ് കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമീയ സലിം പരാതി നല്‍കിയിരുന്നത്.

ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന പരാതി ശരിയല്ലെന്ന് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നും സി.ബി.എസ്.ഇ അധികൃതര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് അമിയ പരാതി പിന്‍വലിച്ചത്.