മധുര വെള്ളരി മോഷ്ടിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; വീഡിയോ കാണാം

മധുര വെള്ളരി മോഷ്ടിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഉത്തർപ്രദേശിലെ ഈറ്റയിലാണ് സംഭവം. യുവാവിന്റെ രണ്ട് കൈകളും മരത്തിൽ കെട്ടിയിട്ട ശേഷം വടി കൊണ്ട് ശക്തമായി അടിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വാർത്ത ഏജൻസിയായ എഎൻഐയാണ് സംഭവം പുറത്ത് വിട്ടത്.