“നിപ്പ വൈറസ് ഉണ്ടെങ്കിൽ ഞാൻ ചാവട്ടെ” ഫേസ്‌ബുക്ക് ലൈവിൽ വവ്വാൽ കടിച്ച മാങ്ങ കഴിച്ച് മോഹനൻ വൈദ്യർ, വീഡിയോ കാണാം

നിപ്പ വൈറസ് ബാധ ഇല്ലെന്ന് കുപ്രസിദ്ധ ചികിത്സകൻ മോഹനൻ വൈദ്യർ. വവ്വാലിലൂടെ രോഗം പരക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും മോഹനൻ വൈദ്യർ പറഞ്ഞു. ഫേസ്‌ബുക്ക് ലൈവിൽ ഇക്കാര്യങ്ങൾ പറഞ്ഞ മോഹനൻ വൈദ്യർ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾ മറികടന്ന് വവ്വാൽ കടിച്ച മാങ്ങയും മറ്റ് പഴവർഗങ്ങളും ഭക്ഷിച്ചു. നിപ്പ വൈറസ് ഉണ്ടെങ്കിൽ തൻ രോഗം വന്ന് മരിക്കട്ടെയെന്നും മോഹനൻ വൈദ്യർ പറഞ്ഞു. തന്റെ അടുക്കൽ ചികിത്സക്ക് വരുന്നവരുടെ ഭീതി അകറ്റാനാണ് വവ്വാൽ ഭക്ഷിച്ച പഴ വർഗങ്ങൾ കഴിച്ചതെന്നും മോഹനൻ വൈദ്യർ പറഞ്ഞു.
മോഹനൻ വൈദ്യർ വവ്വാൽ ഭക്ഷിച്ച മാങ്ങ കഴിക്കുന്ന ദൃശ്യങ്ങൾ കാണാം.

ഇന്നലെ കോഴിക്കോട് പോയിരുന്നു. പേരാംമ്പറയിൽ നിന്നും വവ്വാലും, അണ്ണാനും കടിച്ചതിന്റെയും തിന്നതിന്റെയും ബാക്കിയാണ്. ഇന്ന് കോഴിക്കോട് പോയപ്പോൾ അവിടെ നിന്ന് എന്റെ രോഗികളുടെ ഭയം മാറ്റുവാനും അവർക്ക് മനസ്സിലാക്കി കൊടുക്കേണ്ട സത്യം മനസ്സിലാക്കി കൊടുക്കുകയുമാണ്. രോഗികൾ കൊണ്ടുവന്നു. അവരുടെ മുന്നിൽ വെച്ച് കഴിക്കുകയും ചെയിതു.ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം. .

MohananVaidyar മോഹനൻ വൈദ്യർ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ 22 ಮೇ 2018