പാടത്തെ കളിയിൽ മധ്യസ്ഥത വഹിച്ച് ഐസിസി; ഒടുവിൽ ബാറ്റ്സ്മാൻ ഔട്ടായി; വീഡിയോ വൈറൽ

പാടത്തെ കളിയിൽ വല്ല പ്രശ്നവും ഉണ്ടായാൽ അവസാനം അത് നല്ല നാടൻ തല്ലിലായിരിക്കും കലാശിക്കുക.പക്ഷെ പാകിസ്താനിലെ ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ ഒരു സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

 

സംഭവം ഇങ്ങനെ:

പാകിസ്താനിലെ ഒരു ഗ്രാമത്തിലാണ് കളി നടന്നിരുന്നത്. നല്ല കാറ്റുള്ള ഒരു പാടത്താണ് കളി. ബാറ്റ്സ്മാന്‍ അടിച്ച പന്ത് കാറ്റിന്റെ ശക്തിയില്‍ തിരിച്ചു ഉരുണ്ട് വന്ന് സ്റ്റംപില്‍ തട്ടുന്നു. ഈ സമയം ക്രീസിന് വെളിയില്‍ നില്‍ക്കുകയായിരുന്ന ബാറ്റ്സ്മാന്‍ പന്തിനെ തട്ടിമാറ്റാനൊക്കെ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ കാറ്റിനെ പഴിച്ച് ബാറ്റ്സ്മാന്‍ ക്രീസ് വിടാന്‍ തയാറായില്ല. തര്‍ക്കത്തിനൊടുവില്‍ ബാറ്റ്സ്മാന്‍ കളംവിട്ടു. ഇതിന്റെ വീഡിയോ കളി കണ്ടിരുന്ന ഒരാളെടുത്ത് ഐസിസിക്ക് അയച്ചുകൊടുത്തു. ഇത് ഔട്ടാണോയെന്നായിരുന്നു സംശയം.

വാർത്ത കടപ്പാട് മീഡിയ വൺ