തൂത്തുക്കുടി വെടിവെപ്പ്; പൊലീസ് ചെയ്തത് ശരിയായ പ്രവർത്തിയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി

തൂത്തുക്കുടി വെടിവെപ്പ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ പ്രവർത്തിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി. തങ്ങൾക്കെതിരെ ആക്രമണം ഉണ്ടാവുമ്പോൾ പ്രതിരോധിക്കുന്നത് സ്വാഭാവികമാണെന്നും പൊലീസ് പ്രതിരോധിക്കുകയായിരുന്നു എന്നും പളനിച്ചാമി കൂട്ടിച്ചേർത്തു. പൊലീസ് ചെയ്തതിൽ തനിക്ക് തെറ്റ് കാണാവുന്നില്ലെന്നും പളനിച്ചാമി വിശദമാക്കി.
സമരക്കാർ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പളനിച്ചാമിയുടെ വാദം.
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് 11 പേർ കൊല്ലപ്പെട്ടിരുന്നു.